sobha

ആലുവ: നിർമ്മല എൽ.പി സ്കൂളിന് സമീപം കാറിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടേരിപ്പുറം ജൂബിലി റോഡ് തേക്കുംകാട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൾ ശോഭയാണ് (60) മരിച്ചത്.

കഴിഞ്ഞ 25നായിരുന്നു അപകടം. കാലിൽ രണ്ടിടത്ത് അസ്ഥിക്ക് പൊട്ടലുണ്ടായി. ആശുപത്രിവിട്ടശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അവിവാഹിതയാണ്. മാതാവ്: പരേതയായ ചീരുക്കുട്ടി. സഹോദരങ്ങൾ: സുരേഷ്, പരേതരായ ഓമന, ശശി, സുലോചന, മോഹനൻ.