വൈപ്പിൻ : സംസ്ഥാന സർക്കാരും സഹകരണവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിപ്രകാരം രണ്ടായിരം ഭവനങ്ങൾ നിർമ്മിച്ച് കൈമാറുന്ന ചടങ്ങിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നായരമ്പലത്ത് നിർവഹിച്ചു. നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് മൂന്നാം വാർഡിലെ നന്ത്യാട്ട് ബിജുവിന് നൽകുന്ന വീടിന്റെ താക്കോൽ ദാനം എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്താ, ജോ.ഡയറക്ടർ ആർ. ജ്യോതിപ്രസാദ്, പി.ആർ. ബിജു, ബേബി പുഷ്‌കരൻ, പി.ഒ. ആന്റണി, സി.ഡി.എസ് ചെയർപേഴ്‌സൺ സവിത രഘു, ബാങ്ക് സെക്രട്ടറി എ. ഉഷാദേവി തുടങ്ങിയവർ സംബന്ധിച്ചു.