joshy
ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബെന്നി ബെഹന്നാൻ എം.പി.യും റോജി എം.ജോൺ എം.എൽ.എ യും കെട്ടിവലിച്ച കാളവണ്ടിയിൽ ടൗൺ ചുറ്റി സഞ്ചരിക്കുന്നു

അങ്കമാലി: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ടൗണിൽ കാളവണ്ടി വലിച്ച് സമരം നടത്തി. യു.ഡി.എഫ് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ല്യു.സി നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.ജോഷി അദ്ധ്യക്ഷത വഹിച്ചു. സമരത്തിന്റെ ഭാഗമായി ബെന്നി ബെഹന്നാൻ എം.പി.യും റോജി എം.ജോൺ എം.എൽ.എ യും കെട്ടിവലിച്ച കാളവണ്ടിയിൽ ടൗൺ ചുറ്റി സഞ്ചരിച്ചു. യോഗത്തിൽ മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.ഷാജി, കെ.വി മുരളി,കെ.പി.ബേബി, സെബി കിടങ്ങേൻ, കൊച്ചാപ്പു പുളിയ്ക്കൽ,കെ.പി അയ്യപ്പൻ, കെ.പി.പോളി, ബാബു മഞ്ഞളി, കെ.വി. ബേബി, സിജു പുളിയ്ക്കൽ, റെന്നി പാപ്പച്ചൻ, കെ.ഒ വർഗീസ്, ഷാജു കോളാട്ടുകുടി, വാവച്ചൻ താടിക്കാരൻ, തോമസ് ചെന്നേക്കാടൻ,ബാസ്റ്റിൻ പാറയ്ക്കൽ, സി.എ ജോയി എന്നിവർ സംസാരിച്ചു.