കൊച്ചി: ഉറവിടം അറിയാത്ത ആറുപേർക്ക് അടക്കം എറണാകുളം ജില്ലയിൽ ഇന്നലെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൃശൂരിൽ രോഗം സ്ഥിരീകരിച്ച ആളും ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്. എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്നലെ 7 പേർ രോഗമുക്തി നേടി. 1023 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 963 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. 46 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

രോഗികൾ

1. ജൂലായ് 1ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഗുജറാത്ത് സ്വദേശി

2. ഹൈദ്രബാദ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള നോർത്ത് പറവൂർ സ്വദേശിനി

3. ജൂൺ 30ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള തമ്മനം സ്വദേശി

4. ജൂൺ 30ന് ദമാം-കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള ചെല്ലാനം സ്വദേശി

5-6. ജൂൺ 30ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 54 വയസുള്ള കീഴ്മാട് സ്വദേശി, അതേ വിമാനത്തിലെത്തിയ 51 വയസുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു

7. ജൂൺ 12ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കാലടി സ്വദേശി

8- 13. 54 വയസുള്ള വെണ്ണല സ്വദേശി, 52 വയസുള്ള കടവന്ത്ര സ്വദേശിനി, 35 വയസുള്ള പാലാരിവട്ടം സ്വദേശി, 51 വയസുള്ള തൃക്കാക്കര സ്വദേശി, 51 വയസുള്ള കടുങ്ങല്ലൂർ സ്വദേശി, 29 വയസുള്ള പറവൂർ സ്വദേശി എന്നിവർ

14. ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആൾ

15. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി

രോഗമുക്തി

1. ജൂൺ 3ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി

2. ജൂൺ 23ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി

3. ജൂൺ 19ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി

4. ജൂൺ 9ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി

5. ജൂൺ 9ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി

6. ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശി

7. ഐ.എൻ.എച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന നാവികൻ

ഐസൊലേഷൻ

ആകെ: 13292

വീടുകളിൽ: 11001

കൊവിഡ് കെയർ സെന്റർ: 806

ഹോട്ടലുകൾ: 1226

ആശുപത്രി: 259

മെഡിക്കൽ കോളേജ്: 74

അങ്കമാലി അഡ്‌ലക്‌സ്: 118

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി:5

കരിവേലിപ്പടി താലൂക്ക് ആശുപത്രി: 1

എൻ.എസ് സഞ്ജീവനി:4

സ്വകാര്യ ആശുപത്രി: 57

റിസൽട്ട്

ആകെ: 262

പോസിറ്റീവ് : 13

ലഭിക്കാനുള്ളത്: 407

ഇന്നലെ അയച്ചത്: 342

കൊവിഡ്

ആകെ:191

മെഡിക്കൽ കോളേജ് : 69

അങ്കമാലി അഡ്‌ലക്‌സ് : 118

ഐ.എൻ.എസ് സഞ്ജീവനി: 2

സ്വകാര്യ ആശുപത്രി : 2

ഡിസ്ചാർജ്

ആകെ: 28

മെഡിക്കൽ കോളേജ്: 12

അഡലക്‌സ് കൺവെൻഷൻ സെന്റർ: 4

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 5

സ്വകാര്യ ആശുപത്രികൾ: 6

പറവൂർ താലൂക്ക് ആശുപത്രി: 1