janasree
ജനശ്രീ സുസ്ഥിര മിഷൻ ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി തായിക്കാട്ടുകര പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച വീട്ടമ്മമാരുടെ അടുപ്പൂകൂട്ടി സമരം ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ജനശ്രീ സുസ്ഥിര മിഷൻ ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി തായിക്കാട്ടുകര പോസ്റ്റ് ഓഫീസിനു മുന്നിൽ വീട്ടമ്മമാരുടെ അടുപ്പൂകൂട്ടി സമരം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ രാജേഷ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ, ജനശ്രീ മണ്ഡലം ഭാരവാഹികളായ ഫസ്‌ന യൂസഫ്, ജിഷ ബാബു, ലിസി സാജു, മരിയ തോമസ്, ഹിമ ബിനോയി, സോന ബേബി, റൂബി ജോർജ് എന്നിവർ നേതൃത്വം നൽകി.