കോതമംഗലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരണമടഞ്ഞു. വെണ്ടുവഴി മണ്ണാപറമ്പിൽ വർഗീസിന്റെ മകൻ ബേബി (32) ആണ് സൗദിയിൽ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞവർഷമായിരുന്നു വിവാഹം. ഭാര്യ റിയാദിലാണ് ജോലി ചെയ്യുന്നത്.