മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൂവാറ്റുപുഴയിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഇന്ന് (തിങ്കൾ) രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. യോഗത്തിൽ റവന്യൂ ആരോഗ്യംപൊലീസ് ഫയർഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി വാഹനങ്ങളാണ് ലോഡുമായി എത്തുന്നത്. ഇവയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിനുമാണ് യോഗം ചേരുന്നതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.