ആലുവ: സാമൂഹ്യ അകലം പാലിക്കാതെ കഴിഞ്ഞ ദിവസം നടത്തിയ ജനശ്രീയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് നാൽപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എപ്പിഡമിക് ഡിസീസ് ഓഡിനൻസ് പ്രകാരം പരിപാടി നടത്തിയവർക്കെതിരേയും സംഘാടകർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രീമൂലനഗരം പഞ്ചായത്തിലെ പല വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സമയത്തും അതേ പഞ്ചായത്തിലെ നേതാക്കൾ ആലുവയിലെ കോൺഗ്രസ് സമര വേദിയിൽ എത്തിയിരുന്നു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ സമരങ്ങളിലും ചൈനീസ് അക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ചടങ്ങുകളിലും നിയമം തെറ്റിച്ച് നിരവധി പേരാണ് പങ്കെടുത്തത്.