മൂ​വാ​റ്റു​പു​ഴ​:​ ​കൊ​വി​ഡ്-19​ ​സ്ഥി​തീ​ക​രി​ച്ച​ ​പൈ​ങ്ങോ​ട്ടൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​ആ​രോ​ഗ്യ​പൊ​ലീ​സ് ​വ​കു​പ്പു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​കൊ​ൽ​ക്ക​ത്ത​യ്ക്ക് ​ലോ​ഡു​മാ​യി​ ​പോ​യി​ ​തി​രി​കെ​യെ​ത്തി​യ​ ​ലോ​റി​ ​ഡ്രൈ​വ​ർ​ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ചി​രു​ന്നു.​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ​യ്ക്കും​ ​കൊ​വി​ഡ് ​സ്ഥി​തീ​ക​രി​ച്ച​തോ​ടെ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​ഇ​യാ​ളു​മാ​യി​ ​നേ​രി​ട്ട് ​സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ 30​ഓ​ളം​ ​ആ​ളു​ക​ളാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ത​യ്യാ​റാ​ക്കി​യ​ ​പ​ട്ടി​ക​യി​ൽ​ ​ഹൗ​സ് ​കോ​റ​ന്റൈ​നി​ലാ​ണ്.​ ​ഇ​തി​ൽ​ 18​ ​പേ​ർ​ ​പൈ​ങ്ങോ​ട്ടൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​തും​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​പോ​ത്താ​നി​ക്കാ​ട്,​ ​ക​ല്ലൂ​ർ​ക്കാ​ട്,​ ​കോ​ത​മം​ഗ​ലം​ ​സ്വ​ദേ​ശി​ക​ളാ​ണ്.​ ​അ​ടു​ത്ത​ ​ബു​ധ​നാ​ഴ്ച​വ​രെ​ ​പൈ​ങ്ങോ​ട്ടൂ​ർ​ ​ടൗ​ണി​ലെ​ ​അ​വ​ശ്യ​ ​സ​ർ​വീ​സ് ​ഒ​ഴി​ച്ചു​ള്ള​ ​മു​ഴു​വ​ൻ​ ​ക​ട​ക​ളും​ ​അ​ട​ച്ചി​ടാ​ൻ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന്(​ഞാ​യ​ർ​)​ ​ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൈ​ങ്ങോ​ട്ടൂ​ർ​ ​ടൗ​ണി​ൽ​ ​അ​ണു​ന​ശീ​ക​ര​ണം​ ​ന​ട​ത്തും.​ ​ഇ​നി​യു​ള്ള​ 10​ദി​വ​സം​ ​പൈ​ങ്ങോ​ട്ടൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​സ്ഥ​ല​ങ്ങ​ളി​ലെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​വൈ​കി​ട്ട് ​ആ​റ് ​വ​രെ​ ​നി​ജ​പ്പെ​ടു​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചു.