കൊച്ചി: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷൻ, പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കൊച്ചി കോർപറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകൾ, പറവൂർ നഗരസഭയിലെ എട്ടാം ഡിവിഷൻ, ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ്,തൃക്കാക്കര നഗരസഭയിലെ 28ാം ഡിവിഷൻ എന്നിവ കണ്ടെയ്‌ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ്.സുഹാസ് പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആലുവ ഉളിയന്നൂർ ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ആലുവ മാർക്കറ്റിന് സമീപം പെരിയാറിന് കുറുകെയുള്ള പാലം ഇറങ്ങുന്നതാണ് ഉളിയന്നൂർ.