prince

പറവൂർ: സുഹൃത്തുക്കളുമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാത്ഥി മുങ്ങിമരിച്ചു. പുത്തൻപ്പള്ളി ഒളനാട് കരുവേലിവീട്ടിൽ ആന്റണി - ബിന്ദു ദമ്പതികളുടെ മകൻ പ്രിൻസ് ആന്റണിയാണ് (19) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തിരുമുപ്പം മഹാദേവക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാൽവഴുതി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കരയ്ക്കുകയറ്റി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാഫലം ലഭിച്ചതിനുശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ സെന്റ് ആന്റണീസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. സഹോദരൻ: ഇമ്മാനുവൽ.