mara
വാഹനങ്ങളിലെ മറ

കോലഞ്ചേരി: കൊവിഡ് പ്രതിരോധ ഭാഗമായി പൊതു ഗതാഗത സംവിധാനങ്ങളിൽ സുരക്ഷയൊരുക്കാൻ ജില്ലയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

നിബന്ധനകൾ പാലിക്കാത്തവരുടെ ലൈസൻസ് സസ്പെൻഡു ചെയ്ത് പെർമിറ്റ് റദ്ദാക്കും.

ഓട്ടോറിക്ഷകളിലും ടാക്‌സികളിലും ഡ്രൈവർക്കും യാത്രക്കാർക്കും മദ്ധ്യേ പ്രത്യേക ഷീറ്റു കൊണ്ട് മറച്ച് സുരക്ഷാ കവചം.

യാത്രക്കാർക്കൊപ്പം ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം.

സുതാര്യമായ അക്രിലിക് ഷീ​റ്റു കൊണ്ടാണ് ക്യാബിൻ മറയ്ക്കേണ്ടത്.

എയർ പോർട്ടുകളിലേക്കും സംസ്ഥാനാതിർത്തി കടന്ന് പാസോടെ സഞ്ചരിക്കുന്ന ടാക്‌സികൾക്കും നേരത്തേ ഈ സുരക്ഷിത കവചം നിർബന്ധമാക്കിയിരുന്നു.

കാറുകളിൽ അക്രിലിക് ഷീ​റ്റുപയോഗിച്ച് മറയ്ക്കാൻ 1,500 രൂപയും ഓട്ടോറിക്ഷകളിൽ 650 രൂപയും ഏകദേശ ചെലവ് വരും.

ഡ്രൈവർമാർക്ക് മാസ്ക്ക് നിർബന്ധം. കണ്ടക്ടർമാർ, മാസ്ക്കും, ഫെയ്സ് ഷീൽഡും, ഗ്ലൗസും ധരിക്കണം.

വാഹനങ്ങളിൽ സീറ്റുകൾക്ക് ആനുപാതികമായ യാത്രക്കാരെയേ അനുവദിക്കൂ.

ബസുകളിൽ യാത്രക്കാരെ ഒരു ഡോറിൽ കൂടി മാത്രം കയറ്റി രണ്ടാമത്തെ ഡോറിൽ കൂടി ഇറക്കണം.