chakkochan
നെടുമ്പാശേരി മാർക്കന്റയിൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണദിനാഘോഷങ്ങൾ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മാർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച സഹകരണ ദിനാഘോഷം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.ജെ. അനിൽ, കെ.ജെ. പോൾസൺ, ടി. എസ്. ബാലചന്ദ്രൻ, കെ.ബി. സജി, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, ആനി റപ്പായി, കെ.കെ. ബോബി, വി. എ. ഖാലിദ്, പി.ജെ. ജോയ്, എന്നിവർ സംസാരിച്ചു.