ആലുവ: എടയപ്പുറം കെ.എം.സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.എം. ഫാത്തിമ നസ്രിൻ, കെ.ഐ. ഇസത്ത് ഇബ്രാഹിം, കെ.എസ്. ഫാത്തിമ മിർസ, കെ.ആർ. ഫിദാ ഫാത്തിമ എന്നിവരെ എടയപ്പുറം കെ.എം.സി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി, സ്‌കൂൾ കൺവീനർമാരായ കെ.പി. നാസർ, ഫഹദ് താഹ, കെ.ബി. നൗഷാദ്, ഹെഡ്മാസ്റ്റർ പി.എം. മനോഷ്, രതി ടീച്ചർ എന്നിവർ സംസാരിച്ചു.