ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി മൂന്ന് തെർമ്മൽ സ്കാനറുകൾ കൈമാറാനെത്തിയ സംവിധാകൻ മേജർ രവി 75 ഫേസ് ഷീൽഡും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ തെർമ്മൽ സ്കാനറുകൾ കൈമാറാനാണ് മേജർ രവി ആലുവ ഡിപ്പോയിലെത്തിയത്.
ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞതിനെ തുടർന്നാണ് ആവശ്യമുള്ളതിന്റെ പകുതി ഫേസ് ഷീൽഡുകൾക്കുള്ള പണം നൽകാൻ സന്നദ്ധത അറിയിച്ചത്. 150 പേരാണ് ആലുവ ഡിപ്പോയിൽ നിലവിലുള്ളത്. 75 പേർക്ക് ഷീൽഡ് വാങ്ങുന്നതിനുള്ള പണം അപ്പോൾ തന്നെ കൈമാറുകയും ചെയ്തു. ബാക്കി തുക ജീവനക്കാർ പിരിച്ചെടുക്കും. ഡിപ്പോ എ.ടി.ഒ പ്രിയേഷ് തെർമ്മൽ സ്കാനറുകൾ ഏറ്റുവാങ്ങി.