വൈറ്റില:വൈറ്റിലയിലേയും,കുണ്ടന്നൂരിലേയും ഫ്ലൈഓവറുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റില ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടീ.വിനീത് ഉദ്ഘാടനം ചെയ്തു. ജെ.ഡി.യു മണ്ഡലം പ്രസിഡന്റ് ബിജുലാൽ അദ്ധ്യക്ഷതവഹിച്ചു.വിമൽ,ആന്റണി സാബു. കെ എന്നിവർ നേതൃത്വം നൽകി