കൊച്ചി : സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും സംയുക്തമായി ഗുരുപൂർണിമ മഹോത്സവം ഓൺലൈനായി ആഘോഷിച്ചു.
ഫേസ്ബുക്ക് വഴി രാജ്യവ്യാപകമായി മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ ആഘോഷങ്ങൾ സംപ്രേഷണം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഒറിയ, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലും ചടങ്ങുകൾ സംഘടിപ്പിച്ചു.
ശവ്യാസ പൂജ, ഗുരുപൂജ എന്നിവയ്‌ക്കൊപ്പം ആദ്ധ്യാത്മിക സാധനയെക്കുറിച്ചും പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.