കൊച്ചി: ഷൊർണൂർ കേരളീയ ആയുർവേദ സമാജം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് പിന്നിൽ തമ്പുരാട്ടി പറമ്പ് റോഡിൽ ആരംഭിച്ച ആയുർവേദ ആശുപത്രി പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളീയ ആയുർവേദ സമാജം ഡയറക്ടർ ബോർഡ് അംഗങ്ങളായ സുബ്രഹ്മണ്യൻ മൂസ്, ബാലചന്ദ്രൻ, ഡോക്ടർമാരായ ഗീത ജി.മേനോൻ, വി.ജയകുമാർ, കെ.എസ്.അജിത് കുമാർ, സുപർണ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിൽ ഐ.പി.സൗകര്യവും ഉണ്ട്. ഫോൺ: 0484 2342469, 9744813082.

കാപ്ഷൻ:

ഷൊർണൂർ കേരളീയ ആയുർവേദ സമാജം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് പിന്നിൽ തമ്പുരാട്ടി പറമ്പ് റോഡിൽ ആരംഭിച്ച ആയുർവേദ ആശുപത്രി പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു