bishopjose
ജോസ് ചിറക്കൽ അയിരൂക്കാരൻ മേഘാലയയിലെ ടൂറ രൂപതയുടെ സഹായ മെത്രാനായി ചുമതലയേൽക്കുന്നു

കൊച്ചി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായ മെത്രാനായി ജോസ് ചിറക്കൽ അയിരൂക്കാരൻ ചുമതലയേറ്റു. ടൂറയിലെ സേക്രഡ് ഹാർട്ട് പള്ളിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ, വൈദ്യുതിമന്ത്രി ജെയിംസ് കെ. സാംഗ്മ എന്നിവരും പങ്കെടുത്തു. മെത്രാൻ ഡോ. അൻഡ്രു മരാക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് എമരിറ്റസ് ഡോ. ജോർജ് മാമലശേരി, ബിഷപ്പ് തോമസ് പുള്ളോപ്പിള്ളിയിൽ, ബിഷപ്പ് ഡോ. വിക്ടർ ലിംഗ്‌ദോ എന്നിവർ സഹകാർമ്മികരായി. കറുകുറ്റി സ്വദേശിയാണ് ജോസ് ചിറക്കൽ.