ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാംഗങ്ങളുടെ മക്കളെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. കുളക്കാട്ടിൽ സുധീറിന്റെ മകൾ അനിഗ സുധീർ, വടാരത്ത് സുനിലിന്റെ മകൾ ആർദ്ര സുനിൽ, ചെറുപിള്ളി ഷാജിയുടെ മകൻ സി.എസ്. സിദ്ധാർത്ഥ് എന്നിവർക്ക് ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.ടി.കെ. ശാന്തകുമാർ, എ.എസ്. സലിമോൻ, വി.കെ. പ്രസാദ്, എൻ.എ. വിജയൻ, പുരുഷോത്തമൻ മുഡൂർ, സനോജ് ഞാറ്റുവീട്ടിൽ, സുനിൽ വടാരത്ത്, ശ്രീവിദ്യ ബൈജു, സിന്ധു ഷാജി എന്നിവർ സംസാരിച്ചു.