കോലഞ്ചേരി: വൈസ് മെൻ ഇന്റർനാഷണൽ, മിഡ് വെസ്​റ്റ് ഇന്ത്യ റീജിയൺ,ഡിസ്ട്രിക്ട് നാലിന്റെ ഗവർണറായി കെ.എസ് മാത്യു ചുമതലയേറ്റു. രഞ്ജിത്ത് പോൾ (സെക്രട്ടറി), ബിനോയ് ടി .ബേബി (ട്രഷറർ) ഡോ.ജിൽസ് എം.ജോർജ്, മായ ലിജോ, ജസ്​റ്റിൻ ബേബി എന്നിവരാണ് മറ്റു ഭാരവാഹികൾ കോലഞ്ചേരി വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് സുജിത് പോൾ, മുൻ പ്രസിഡൻറ് ലിജോ ജോർജ്, ഡോ.സാജു എം കറുത്തേടം, പ്രൊഫ എം.പി വർഗീസ്, പി. എം പൗലോസ്, ശോഭന പൗലോസ് എന്നിവർ സംസാരിച്ചു.