കൊച്ചി: ഇനി അറിയിപ്പില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പ് ആക്ഷൻ തുടങ്ങിചുളുവിൽ മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ കാർഡ് വെട്ടുകയാണ് ലക്ഷ്യം. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം ലഭിച്ചു. അനർഹർ മുൻഗണനേതര വിഭാഗത്തിലേക്ക് മാറണമെന്ന് നിരവധി തവണ അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കാർഡ് തരം മാറ്റാതിരിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ വീടുകൾ കയറി പരിശോധന നടത്താൻ സാധിക്കാത്തതിനാൽ കിട്ടുന്ന പരാതികളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചാകും തുടർനടപടിയെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണ പറഞ്ഞു. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളുടെയും രണ്ട് സിറ്റി റേഷനിംഗ് ഓഫീസുകളുടെയും കീഴിലാണ് പരിശോധന. നേരത്തെയും സമാനമായ നടപടി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

6395 പേർ ഔട്ട്

ജില്ലയിൽ അനർഹമായി റേഷൻ കാർഡ് കൈവശം വച്ച 6,133 പേരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ മൂന്നു മാസമോ അതിൽ കൂടുതലോ മാസം റേഷൻ വാങ്ങാത്തവരെയാണ് മുൻഗണനാ, സബ്‌സിഡി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ബി.പി.എൽ, അന്ത്യോധയ അന്നയോജന, സബ്‌സിഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന റേഷൻ കാർഡ് ഉടമകളെയാണ് മുൻഗണനാപട്ടികയിൽനിന്ന് മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയത്.

കൂടുതൽ നഗരത്തിൽ

എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്, കണയന്നൂർ എന്നിവയുടെ പരിധിയിലാണ് കൂടുതൽ പേർ. സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ 1,545 പേരാണ് മുൻഗണനാപട്ടികയിൽനിന്ന് ഔട്ടായത്. കണയന്നൂർ താലൂക്കിൽ 1,425 പേരും പുറത്തായി. കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിലെ മുൻഗണനാ വിഭാഗത്തിൽ നിന്ന് എണ്ണൂറിലധികം പേരെ മുൻഗണനേതര വിഭാഗത്തിലേക്ക് വിഭാഗത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

മുൻഗണനാവിഭാഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ


(താലൂക്ക്, മുൻഗണനാ വിഭാഗം, അന്ത്യ അന്നയോജന, സബ്‌സിഡി എന്നിങ്ങനെ)

എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്: 1295, 52, 198
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്: 309, 18, 1

കണയന്നൂർ: 1303, 121, 1
കൊച്ചി: 311, 46, 4
ആലുവ: 662, 60, 4
പറവൂർ: 358, 33, 1
കുന്നത്തു നാട്: 860, 62, 3
മൂവാറ്റുപുഴ: 441, 11, 3
കോതമംഗലം: 637, 61, 4
ആകെ: 5514 , 404, 215