# 28 ആം വാർഡ് ശുകീകരിച്ചു
# ആശങ്കയിൽ ജനങ്ങൾ

തൃക്കാക്കര : തൃക്കാക്കരയിൽ കൊവിഡ് സ്ഥിദ്ധീകരിച്ചതോടെ നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തനം ഊർജിതമാക്കി.തൃക്കാക്കര നഗരസഭയിലെ 28ാം ഡിവിഷനിൽ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് വാർഡിലെ റോഡുകൾ താത്കാലികമായി അടച്ചു. ആരോഗ്യ പ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും നേതൃത്വത്തിൽ വാർഡിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കി.വാർഡ് തല ജാഗ്രത സമിതിയുടെ പ്രവർത്തനവും കാര്യക്ഷമമാക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ, കൗൺസിലർമാരായ സുഖിയ മുഹമ്മദാലി,അഷറഫ് ,നഗര സഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ എന്നിവർ നേതൃത്വം നൽകി.തൃക്കാക്കരയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ കച്ചവടം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭ സെക്രട്ടറി പി.എസ് ഷിബു പറഞ്ഞു. ഇന്ന് നടത്താനിരുന്ന നഗരസഭ കൗൺസിൽ യോഗം മാറ്റിവച്ചു.തൃക്കാക്കരയിലെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആശങ്കയിലാണ്.