കൊച്ചി: ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ പഠനപരമ്പരയിലെ 32-ാമത്തെ ഗവേഷണ പഠനഗ്രന്ഥമായ 'ദി ആക്‌സ് ഒഫ് ജൂഡാസ് തോമസ് ഇൻ കോൺടെക്സ്റ്റ്' മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
ജസ്റ്റിസ് അബ്രാഹം മാത്യു ആദ്യപ്രതി സ്വീകരിച്ചു. 'ആക്‌സ് ഒഫ് ജൂഡാസ് തോമസ്' എന്ന ഗ്രന്ഥത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം.