ആലുവ: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുട്ടമശേരി യൂണിറ്റ് അനുസ്മരണവും കുട്ടമശേരി ലക്ഷം വീട് കോളനിയിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് പച്ചക്കറി കിറ്റ് വിതരണവും ചെയ്തു. കെ.ബി നിജാസ്, ഫൈസൽ ഖാലിദ്, അക്‌സർ അമ്പലപറമ്പ്, താഹിർ ചാലക്കൽ, പി.എ. മുജീബ്, പി.വി. എൽദോസ്, കെ.പി. സിയാദ്, കെ.എച്ച്. ഷാജി, സലാം ആയത്ത് എന്നിവർ പങ്കെടുത്തു.