mahilamorcha
മഹിള മോർച്ച എയപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തക വിതരണം പ്രസിഡന്റ് കുമാരി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മഹിള മോർച്ച എയപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തക വിതരണവും 17-ാം വാർഡിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനീഗ സുധീറിനെ ആദരിക്കുകയും ചെയ്തു. മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ ബൈജു ഉപഹാരം കൈമാറി. പുസ്തകവിതരണം യൂണിറ്റ് പ്രസിഡന്റ് കുമാരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, കെ.ആർ. റെജി, വിനുപ്ന്ദ്രൻ, ശ്രീമോൾ മനോജ്, ശാലു ഷെഗാൾ, പങ്കജക്ഷി, എൻ. റോഷൻ, ഗോപൻ, ഹിമ ഷിജു, ജിഷ വിജു, വി.വി. മോഹനൻ, പി.പി. സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.