പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സി.വി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ആനന്ദൻ ചെറായി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി. ജിനൻ, വൈസ് പ്രസിഡന്റ് ഒ.ആർ. അഭിലാഷ് എന്നിവർ സംസാരിച്ചു.