കൊച്ചി : കെ. കരുണാകരന്റെ പേരിൽ കുറിക്കപ്പെടുന്നത് കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയ ചരിത്രം തന്നെയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ലീഡറുടെ 102 ാം ജന്മവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അദ്ധ്യക്ഷനായിരുന്നു. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, എം.ആർ അഭിലാഷ്, മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, കെ.വി.പി കൃഷ്ണകുമാർ, പി.ഡി മാർട്ടിൻ, ഷെറിൻ വർഗീസ്, ഇഖ്ബാൽ വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു