കൊച്ചി: സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും എറണാകുളത്തെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന ബിനോദ് വിശ്വത്തിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) എറണാകുളം മണ്ഡലം കമ്മിറ്റിയുടെയും എ.ഐ.വൈ.എഫ് സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ രക്തദാനം സംഘടിപ്പിച്ചു. എറണാകുളം ഐ.എം.എയിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സൻജിത്ത് രക്തദാനം നൽകി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.പി രാധാകൃഷ്ണൻ, കെ.ആർ രൂപേഷ്, കെ.എ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിനോദ് വിശ്വം അനുസ്മരണ സമ്മേളനം പാലാരിവട്ടം ജനത ജംഗ്ഷനിൽ നടന്നു. സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ സുധീർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബി.ബി അജയൻ സംസാരിച്ചു. എം.എസ് രാജു, ബീന കോമളൻ, സരോജൻ എന്നിവർ നേതൃത്വം നൽകി.