veedu-thakernnu-
കാറ്റിൽ തകർന്ന കടക്കര ചുടുകുളം വിജയന്റെ വീട്

പറവൂർ: ശക്തമായ കാറ്റിൽ കടക്കര ചുടുകുളം വിജയന്റെ വീട് നിലംപൊത്തി. മത്സ്യതൊഴിലാളിയായ വിജയൻ ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് വീട്ടിൽ താമസം. ഇന്നലെ ഉച്ചയോടെ കാറ്റിൽ ഓട് മേഞ്ഞ വീടിന്റെ മുകൾഭാഗം ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത്, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.