ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ശാഖയുടെയും ആഭിമുഖ്യത്തിൽ ശാഖാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രെട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ബോസ്, യൂണിയൻ കമ്മിറ്റിയംഗം എൻ.എസ്. മഹേഷ് എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘത്തിന്റെയും മരണാന്തര സഹായ സംഘത്തിന്റെയും സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം.