വൈപ്പിൻ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 1400-ാം നമ്പർ നായരമ്പലം നോർത്ത് ശാഖ 650 കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും നല്കി. വിതരണോദ്ഘാടനം യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് നിർവ്വഹിച്ചു.
യൂണിയൻ കൗൺസിലർ സി.കെ ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡൻറ് വി.ജി വിശ്വനാഥൻ, ശാഖ സെക്രട്ടറി അനീഷ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.