ആലുവ: കൊവിഡ് മഹാമാരിയെ അതിജീവിക്കാനായി ആരോഗ്യ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാകത്തതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്റർ, പാലിയേറ്റീവ് നഴ്‌സ്, ആശാ വർക്കേഴ്‌സ്, ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി പി.എ. താഹിർ, ജില്ലാ കമ്മിറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി, വാർഡ് അംഗം സാഹിദ അബ്ദുൾ സലാം, എം.ആർ. അനിൽ, സുധീർ കുന്നപ്പിള്ളി, മുജീബ് കുട്ടമ്മശേരി, എൽസി, എം.ബി. ഇസ്ഹാക്ക്, കെ.പി. റാഫി, എം.എ. അലി, റസാഖ് അബൂബക്കർ, അൻസാർ ഗ്രാന്റ് എന്നിവർ സംസാരിച്ചു.