കൊച്ചി: മറന്നു തുടങ്ങിയ കാർഷിക സംസ്‌കാരം തിരിച്ചെടുക്കാൻ കൊവിഡ് ലോക്ക് ഡൗണിൽ മലയാളികൾ നിർബന്ധിതരായെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സഹൃദയയും സൗത്ത് വാഴക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശുഭൂമി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷെവലിയർ പി.ജെ. തോമസ് അതിരൂപതക്ക് ദാനം നൽകിയ 13 ഏക്കർ ഭൂമിയിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ കാർഷികപ്രവർത്തനങ്ങൾ ആരംഭിച്ചു. കിഴക്കമ്പലം ഫൊറോനാ വികാരി ഫാ. ഫ്രാൻസീസ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മഡോണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ. ആന്റോ ചാലിശേരി, ഫാ. പീറ്റർ തിരുതനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം വിജി സണ്ണി, കൃഷി ഓഫീസർ കെ. അനിത, കൈക്കാരൻ പൗലോസ് ഊറ്റാൻചേരി, ജോമോൻ പുന്നച്ചാൽ, വൈസ് ചെയർമാൻ ഡെന്നി പൂവൻ, സിസ്റ്റർ ജോത്സ്ന എന്നിവർ സംസാരിച്ചു.