കൊച്ചി: സംസ്ഥാന ബാംബൂ കോർപ്പറേഷൻ കൂവപ്പടി പഞ്ചായത്തിലെ ചേരാനെല്ലൂർ ഓച്ചാൻതുരുത്തിൽ ആരംഭിക്കുന്ന ആധുനിക യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (തിങ്കൾ) രാവിലെ 10.30ന് മന്ത്രി ഇ.പി. ജയരാജൻ ഓൺലൈൻ വഴി നിർവഹിക്കും.
ഏറ്റവുമധികം പനമ്പു നെയ്ത്ത് തൊഴിലാളികളുള്ള സ്ഥലമാണ് ചേരാനെല്ലൂർ. അമ്പതിലധികം പേർക്ക് കേന്ദ്രത്തിൽ തൊഴിൽ ലഭിക്കും. ബാംബൂ കോർപ്പറേഷൻ ചെയർമാൻ ഫലകം അനാച്ഛാദനം ചെയ്യും. മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദുൾ റഷീദ്, വാർഡ് അംഗം സാനി ജോർജ്, ബാംബൂ കോർപ്പറേഷൻ ഡയറക്ടർ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ സലിം കുമാർ, മാനേജർ ആർ.കെ. അർജുനൻ തുടങ്ങിയവർ പങ്കെടുക്കും.