പള്ളുരുത്തി: കൊവിഡ് സമ്പർക്ക ഭീതിലായ പശ്ചിമകൊച്ചി പൂർണമായും അടച്ചിടലിന്റെ വക്കിൽ. തോപ്പുംപടി, ഫോർട്ടുകൊച്ചി, ചെല്ലാനം എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിട്ടുള്ളത്. മേഖല കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരികയാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കൂടുതൽ ശ്രദ്ധ ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താനുള്ള നടപടി ഊർജിതമാക്കിയിട്ടുണ്ടെന്ന് കെ.ജെ മാക്സി എം.എൽ.എ പറഞ്ഞു. കൊച്ചിയും പരിസര പ്രദേശങ്ങളും കനത്ത ജാഗ്രതയിലാണെന്നും ട്രിപ്പിൾ ലോക്ക് ഡൗൺവേണ്ടി വന്നാൽ സാഹചര്യത്തിൽ അത് നടപ്പിലാക്കുമെന്നും മേയർ സൗമിനി ജെയിൻ മുന്നറിയിപ്പ് നൽകി. അതേസമയം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതിൽ വിലക്കില്ല.
ചെല്ലാനം പഞ്ചായത്തിലെ 15, 16 വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ഫിഷറീസ് ഹാർബർ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ഹാർബറിലെ ജോലിക്കാരടക്കം നിരീക്ഷണത്തിലാണ്. ജില്ലാ അതിർത്തിയായ പള്ളിത്തോട് -ചെല്ലാനം റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇവിടെ പൊലീസിനെയും നിയോഗിച്ചുട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മൈക്കിലൂടെ ബോധവക്തരണ പ്രചരണം നടത്തി.സമ്പർക്ക ഭീതിയെ തുടർന്ന് തോപ്പുംപടിയിലും ഫോർട്ടുകൊച്ചിയിലും കടകൾ അടഞ്ഞു നിടന്നു.തോപ്പുംപടി, ഫോർട്ടുകൊച്ചി ഭാഗത്തെ ഇടറോഡുകളും അടച്ചു.
സാമൂഹിക അകലം പാലിക്കാത്തവരും സാനിറ്റൈസർ, സോപ്പ് സംവിധാനം ഇല്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യും
കെ.ജെ. മാക്‌സി
കൊച്ചി എം.എൽ.എ