മൂവാറ്റുപുഴ: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹരിതം ജൈവകൃഷി പദ്ധതിയുടെ രൂപത തല ഉദ്ഘാടനം കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. ചടങ്ങിൽ രൂപത വികാരി ജനറാൾ മോൺ. റവ. ഡോ. ജോർജ് ഓലിയപ്പുറം, കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. സിറിയക് ഞാളൂർ, കെസിവൈഎം രൂപത പ്രസിഡന്റ് ജിബിൻ ജോർജ്. അനിമേറ്റർ സിസ്റ്റർ നെറിറ്റ് എഫ്‌സിസി, ജനറൽ സെക്രട്ടറി ജോർബിൻ ബേബി, കേരള ലേബർ മൂവ്‌മെൻറ് രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയത്താഴത്ത്, മിഷൻലീഗ് കോതമംഗലം രൂപത ഡയറക്ടർ ഫാ. സിറിയക്ക് കോടമുള്ളിൽ എന്നിവർ പങ്കെടുത്തു.