വൈപ്പിൻ : സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീന ( ഷെറിൻ 46) കായലിൽ ചാടി മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും പോയ ക്രിസ്റ്റീന മൂന്നേകാലോടെ ഗോശ്രീ നടുവിലെ പാലത്തിൽ നിന്നും കായലിലേക്ക് ചാടുകയായിരുന്നു . മൃതദേഹം ഞായാറാഴ്ച രാവിലെ റെയിൽവേ പാലത്തിനടുത്തു പൊങ്ങി . മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . കൊവിഡ് ടെസ്റ്റ് കൂടി നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എറണാകുളം കൃഷ്ണ നഴ്സിംഗ് ഹോമിൽ റിസപ്ഷനിസ്റ്റ് ആയിരുന്നു . ഏകമകൻ വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ആഗ്നൽ.