കൊച്ചി: അമേരിക്കയിലെ ഉന്നത അക്കൗണ്ടിംഗ് യോഗ്യതയായ യു.എസ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടിംഗിൽ (യു.എസ് സി.പി.എ) പരിശീലനം വിജി ലേണിംഗ് ഡെസ്റ്റിനേഷൻ ആരംഭിച്ചു.
കോഴ്സിന്റെ പരീക്ഷ അമേരിക്കൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റാണ് (എ.ഐ.സിപി..എ) നടത്തുക. നാല് പേപ്പർ മാത്രമുള്ള കോഴ്‌സിന്റെ കാലാവധി 8 മുതൽ 12 മാസം വരെയാണ്. ശനിയും ഞായറും ഓൺലൈനായാണ് പരിശീലനം. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ടെന്ന് വിജി ലേണിംഗ് സ്ഥാപകനായ വിനോദ് ഗുപ്ത പറഞ്ഞു.