വൈപ്പിൻ : പള്ളിപ്പുറം കോൺവെന്റ് ജംഗ്ഷന് പടിഞ്ഞാറ് വശം 27 കാരിയായ വീട്ടമ്മക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു . ഇവർക്ക് അഞ്ച് വയസുള്ള കുട്ടിയുണ്ട് . ഭർത്താവ് മുനമ്പം മത്സ്യമേഖലയിൽ നിത്യേന സഞ്ചരിക്കുന്നയാളാണ് .പനിയെ തുടർന്നു വീട്ടമ്മ മുനമ്പം ഗവ. ആശുപത്രിയിലും പറവൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി യിരുന്നു. കുറെ ദിവസങ്ങളായി മാസ്ക്,ഷീൽഡ്, കൈയ്യുറ എന്നിവ ധരിച്ചാണ് ആശുപത്രി ജീവനക്കാർ ജോലി ചെയ്തിരുന്നത്. ജീവനക്കാർ ക്വാറന്റൈനിൽ പോയി​ട്ടുല്ല. ജില്ലാ അധികൃതരുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.