മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിലെ സെക്രട്ടറി വി.ടി.ആനന്ദവല്ലി മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. കൊവിഡിന്റെ പശ്ചാതലത്തിൽ സംഘം ഹാളിൽ നടന്ന ലളിതമായ യാത്രഅയപ്പ് സമ്മേളന ഉദ്ഘാടനവും ഉപകാര സമർപ്പണവും സംഘം പ്രസിഡന്റ് കെ.എ. നവാസ് നിർവഹിച്ചു.സംഘം വൈസ് പ്രസിഡന്റ് വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ പി.ഏ.അബ്ദുൾ റസാക്ക്, എൻ.പുഷ്പൻ, റ്റി.എൻ മോഹനൻ, പി.ജി ശാന്ത, വി. കെ. മുരളീധരൻ സംഘം ഡയറക്ടർമാരായ വി.കെ.മണി, സി.പി. ജോയി , സജി ഏലിയാസ്, എം.കെ.സന്തോഷ്, കെ.ജി സത്യൻ, യൂ.ആർ ബാബു, പി. എ. അനിൽകുമാർ, കെ.എ. സനീർ, ജയശ്രീ ശ്രീധരൻ, വിദ്യാ പ്രസാദ്, സർക്കിൾ സഹകരണ യുണിയൻ അംഗം എൻ.എം കിഷോർ, സംഘം മുൻ ഡയറക്ടർ വി.ഏ. കുഞ്ഞു മൈതീൻ, മുൻ സംഘം സെക്രട്ടറി എം വി. ജോസഫ് സംഘം നിയുക്ത സെക്രട്ടറി വി.പി. പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.