കൊച്ചി: ജനത്തെ ഭീതിയിലാഴ്‌ത്തി എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക. ആറു രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 128 പേരാണുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 12 പേരിൽ 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. അതിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല.
അതേസമയം, ഇന്നലെ 10 പേർ രോഗമുക്തി നേടി. എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഇതേവരെ ഫലം ലഭിച്ച 127 എണ്ണം നെഗറ്റീവ് ആണ്. 897 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ 1063 പേരെ നിരീക്ഷണ പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രോഗികൾ
1. ജൂലായ് 3ന് ചെന്നൈ-കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്‌നാട് സ്വദേശി
2. ജൂൺ 27ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള എടക്കാട്ടുവയൽ സ്വദേശി
3.ജൂലായ് 1ന് ദമാം-കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള അയ്യമ്പുഴ സ്വദേശി
4.ജൂൺ 17ന് ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തൃപ്പുണിത്തുറ സ്വദേശി
5.നെടുമ്പശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടർ ജീവനക്കാരിയായ 40 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി
6. ജൂലായ് 1ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള തമിഴ്‌നാട് സ്വദേശി
7. ജൂലായ് 3ന് റോഡ് മാർഗം ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 25 വയസുള്ള ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി
8. ജൂലായ് 1ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിനെത്തിയ 33 വയസുള്ള നോർത്ത് പറവൂർ സ്വദേശി
9. ജൂൺ 19ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള എളംകുന്നപ്പുഴ സ്വദേശി
10. ജൂൺ 19 മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള നെട്ടൂർ സ്വദേശി
11. 59 വയസുള്ള എടത്തല സ്വദേശി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ സ്രവപരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുമായി ജൂൺ 24 ന് ഇദ്ദേഹം സമ്പർക്കത്തിൽ വന്നിരുന്നു.
12. 30 വയസുള്ള വൈപ്പിൻ പള്ളിപ്പുറം സ്വദേശിനി (ഉറവിടം കണ്ടെത്തിയില്ല)
13-14 ജൂൺ 30 ന് മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള മലപ്പുറം സ്വദേശിയും ജൂൺ 3 ന് ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
രോഗമുക്തി
1. ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി
2. ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള തമ്മനം സ്വദേശി
3.ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള മഞ്ഞപ്ര സ്വദേശി
4.ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള കോട്ടയം സ്വദേശി
5.ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള തമിഴ്‌നാട് സ്വദേശിനി
6.ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള മലയിടംതുരുത്ത് സ്വദേശി
7.ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പാലക്കാട് സ്വദേശി
8.ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള മരട് സ്വദേശി
9.ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി
10. ജൂൺ 11 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി
സമ്പർക്ക പട്ടിക
ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള കടുങ്ങലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഇതുവരെ 57 പേരാണുള്ളത്. ഇതിൽ അടുത്ത സമ്പർക്കം പുലർത്തിയ 5 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.29 വയസുള്ള പറവൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരുണ്ട്. എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.52 വയസുള്ള കടവന്ത്ര സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള 13 പേരിൽ 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചു. 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 17 പേരിൽ 2 പേരുടെ സ്രവം പരിശോധനക്കയച്ചു.
54 വയസുള്ള വെണ്ണല സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 14 പേരിൽ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
35 വയസുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരാണുള്ളത്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി.
ഐസൊലേഷൻ
ആകെ: 13157
വീടുകളിൽ:10960
കൊവിഡ് കെയർ സെന്റർ:765
ഹോട്ടലുകൾ:1164
ആശുപത്രി:268
മെഡിക്കൽ കോളേജ്:81
അങ്കമാലി അഡ്‌ലക്‌സ്:115
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി:5
കരിവേലിപ്പടി താലൂക്ക് ആശുപത്രി:81
എൻ.എസ് സഞ്ജീവനി:4
സ്വകാര്യ ആശുപത്രി:62
റിസൽട്ട്
ആകെ:262
പോസിറ്റീവ് 12
ലഭിക്കാനുള്ളത്:360
ഇന്നലെ അയച്ചത്:215
കൊവിഡ്
ആകെ:195
മെഡിക്കൽ കോളേജ് :76
അങ്കമാലി അഡ്‌ലക്‌സ് :115
ഐ.എൻ.എസ് സഞ്ജീവനി: 2
സ്വകാര്യ ആശുപത്രി : 2