മൂവാറ്റുപുഴ: സംസ്ഥാന ലെെബ്രറി കൗൺസിൽ നിർദ്ദേശിച്ച വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി മാനാറി ഭാവന ലെെബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെെക്കം മുഹമ്മദ് ബഷീർ അനുസ്മരണസമ്മേളനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൂവാറ്റുപുഴ ബി.ആർ. ഓൺലെെൻ പഠനമുറി സൗകര്യപ്പെടുത്തുന്നതിനായി ലെെബ്രറിക്ക് നൽകിയ ടിവി സ്വിച്ചോൺ കർമ്മവും ആലീസ് കെ.ഏലിയാസ് നിർവഹിച്ചു. ലെെബ്രറി പ്രസിഡന്റ് കെ.എൻ. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി . ട്രെയിനർ ആനി ജോർജ്ജ് വെെക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാർ, കെ.എൻ. മോഹനൻ,സെക്രട്ടറി പി. എം.ഷെമീർ എന്നിവർ സംസാരിച്ചു.