samaram
കുമ്പളം 13-ാംവാർഡിൽ പൊട്ടിപ്പൊളിഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രവർത്തകർ നടത്തിയ നില്പ് സമരവും പോസ്റ്റർ സമരവും

കുമ്പളം: കുമ്പളംപഞ്ചായത്ത് 13-ാം വാർഡിലെ പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായിക്കിടക്കുന്ന പാടത്തറ ചേഞ്ചേരി റോഡിന്റെയും (പുതിയപാലം ജെട്ടിറോഡ്) ജുമാ മസ്ജിദ് റോഡിന്റെയും അറ്റകുറ്റപ്പണികൾക്കായി 2 കോടിരൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഫ്‌ളെക്‌സ് വച്ചിട്ട് ഒരുവർഷമാകാറായെങ്കിലും പണി തുടങ്ങിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നു. അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി 13-ാം വാർഡ് കൺവീനർ മനോജിന്റെ നേതൃത്വത്തിൽ നില്പ്സമരവും പോസ്റ്റർസമരവും നടത്തി. ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സഞ്ജയ്‌കുമാർ, ജനറൽ സെക്രട്ടറി രഞ്ജിത്ത്കുമാർ കെ.കെ, വൈസ് പ്രസിഡന്റ് ഷാബു കൊമരോത്ത്, സെക്രട്ടറി ഡാനേഷ്, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.