bjp
പ്രധാനമന്ത്രിയുടെ ജാൻധൻ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫോറത്തിന്റെ വിതരണം ബി.ജെ.പി മണ്ഡലം സമിതി അംഗം ടി കെ രാജൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ സാധാരണ ജനങ്ങളിൽ എത്തിക്കുകയും അവർക്കു ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി യുടെ ജാൻ ധൻ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫോം വിതരണവും ബി.ജെ.പി മുനിസിപ്പൽ സമിതി യുടെ നേതൃത്വത്തിൽ നടത്തി.മുനിസിപ്പൽ ഏഴാം വാർഡിൽ സന്തോഷ്‌ കുമാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സമിതി അംഗം ടി കെ രാജൻ പദ്ധതി വിശദീകരണം നടത്തി. പത്തു സ്ത്രീകളെ അക്കൗണ്ടിൽ ചേർക്കുന്നതിനുള്ള ഫോം പൂരിപ്പിച്ചു നൽകി. മുനിസിപ്പൽ സമിതി പ്രസിഡന്റ്‌ രമേഷ് പുളിക്കൻ കമ്മിറ്റി അംഗം ജെ ബി ദാസ് എന്നിവർ പങ്കെടുത്തു.