കൊച്ചി : ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാർക്ക് രോഗം സ്ഥി​രീച്ചെന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണെന്ന് മാൾ അധികൃതർ അറിയിച്ചു. ലോകോത്തര സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ച് പരിശോധിച്ച ശേഷമാണ് ആളുകളെ മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.
രോഗം സ്ഥി​രീകരി​ച്ചാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മാൾ അധികൃതരും വാർത്ത ദൃശ്യ മാദ്ധ്യമങ്ങളിലുടെ ജനങ്ങളെ അറിയി​ക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലുലുമാൾ അധികൃതർ പറഞ്ഞു.