മൂവാറ്റുപുഴ: സംസ്ഥാന ലെെബ്രറി കൗൺസിൽ ജൂൺ 19ന് ആരംഭിച്ച വായന പക്ഷാചരണം ഇന്ന് സമാപിക്കും . മൂവാറ്റുപുഴ താലൂക്ക് തല സമാപാനം താലൂക്ക് ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലെെബ്രറിയുടെ സഹകരണത്തോടെ വാഴപ്പിള്ളി ജെ.ബി സ്കൂളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ വെെസ് ചെയർമാൻ പി.കെ. ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് വായന പക്ഷാചരണ സമാപന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.