paipra-bank
പായിപ്ര സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന നവീകരിച്ച മിനി സൂപ്പർ മാർക്കാറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന നവീകരിച്ച് മിനി സൂപ്പർ മാർക്കാറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് നിർവഹിച്ചു. വെെസ് പ്രസിഡന്റ് വി.എസ്.മുരളി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ പി.ഡി.അനിൽകുമാർ, ഭരണ സമതി അംഗങ്ങളായഎം.എ. നൗഷാദ്, കെ.എസ്. രങ്കേഷ് , പി.എ.ബിജു, ഇ.എ. ഹരിദാസ്, പുഷ്പ ശ്രീധരൻ, ജെബി ഷാനവാസ്, വി.ആർ.ശാലിനി, പി.എ. മെെതീൻ എന്നിവർ സംസാരിച്ചു . സംഘം അംഗങ്ങൾക്ക് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് സഹായകരമായ പലിശ രഹിത സ്റ്റോർ ഓവർ ഡ്രാഫ്റ്റ് വായ്പ പദ്ധതിയും നടപ്പിലാക്കുമെന്ന് പ്രസിഡന്റെ കെ.എസ്.റഷീദ് പറഞ്ഞു.