petrol


കൊച്ചി: ലോക്ക് ഡൗണായിട്ടും വില നിരന്തരം കൂടിയിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കത്തിക്കയറുന്നു. മാർച്ച് അവസാന ആഴ്ചയിലും ഏപ്രിലിലുമായി കൂപ്പുകുത്തിയ പെട്രോളിയം ഉത്പന്ന വിപണി ജൂൺ കണക്കുകൾ പ്രകാരം ഉണർവിന്റെ പാതയിലാണ്. വിൽപ്പനയും ഉപഭോഗവും ലോക്ക ്ഡൗണിനു മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തി തുടങ്ങി.
ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപ്പന ലോക്ക്ഡൗണിനെ തുടർന്ന് 2007ലേതിനേക്കാൾ താഴെ പോയിരുന്നു.
ഇപ്പോൾ ജൂൺ ഉപഭോഗം കഴിഞ്ഞ ജൂണിലെ ഉപഭോഗത്തിന്റെ 88 ശതമാനത്തിൽ എത്തി.ഇത് സാമ്പത്തിക മേഖലയിലെ എല്ലാ വിഭാഗങ്ങളിലേയും ഉൽപാദന പ്രവർത്തനങ്ങളിലെ വർദ്ധനവിന്റെ സൂചനയാണ്.

വ്യാവസായിക ഇന്ധനങ്ങളായ സൾ!*!ഫർ, പെറ്റ്കോക്ക്, നാഫ്ത എന്നിവയുടെ ആവശ്യം യഥാക്രമം 89.3 ശതമാനം, 118 ശതമാനം, 80.7 ശതമാനം എന്നിങ്ങനെയായപ്പോൾ സമുദ്ര ഇന്ധനങ്ങളുടെ ആവശ്യം കഴിഞ്ഞ വർഷത്തേക്കാൾ 38.5 ശതമാനം ആണ്.

ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (ഒ.എം.സി) റിഫൈനറികളുടെ ക്രൂഡ് ഓയിൽ ത്രൂപുട്ട് ഇതിനകം തന്നെ 85 ശതമാനം കവിഞ്ഞു. ഏപ്രിൽ 20ന്റെ തുടക്കത്തിൽ ഇത് വെറും 55 ശതമാനം ആയിരുന്നു.

വ്യാവസായിക അടിസ്ഥാനത്തിൽ പെട്രോൾ ഉപഭോഗം കഴിഞ്ഞ വർഷത്തെ 2.4 ദശലക്ഷം മെട്രിക്ക് ടണിന്റെ 85 ശതമാനം നേടി ഈ ജൂണിൽ 2 ദശലക്ഷം മെട്രിക് ടണ്ണിൽ എത്തി.
അതേസമയം ഡീസൽ ഉപഭോഗം 6.7 ദശലക്ഷം മെട്രിക്ക് ടണ്ണിന്റെ 82 ശശതമാനം നേടി ഈ ജൂണിൽ 5.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.

എൽ.പി.ജി ആവശ്യകത നിരന്തരം വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിലേക്കാൾ ഈ വർഷം 16.6 ശതമാനം വളർച്ചയുണ്ടായി.

33 ശതമാനം ശേഷിയിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങിയതും, വന്ദേഭാരത് മിഷൻ മുഖാന്തിരം പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യങ്ങളും വിമാന ഇന്ധനത്തിന്റെ ഉപഭോഗത്തിൽ നാല് മടങ്ങു വർദ്ധിപ്പിച്ചു.
ഏപ്രിലിൽ 52 ടി.എം.ടി ആയിരുന്ന വിമാന ഇന്ധന ഉപഭോഗം ജൂൺ മാസത്തിൽ 201 ടി.എം.ടി ആയി.

റോഡ് നിർമാണ പദ്ധതികൾ പുനരാരംഭിച്ചത് ബിറ്റുമെൻ ഉപഭോഗവും 32 ശതമാനം കൂടി.

എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടേയും ഉപഭോഗം ഏപ്രിലിൽ 49 ശതമാനമായി. (ഏപ്രിൽ 20ന് 6.6 ദശലക്ഷം മെട്രിക്ക് ടൺ, ഏപ്രിൽ 19ന് 13.4 ദശലക്ഷം മെട്രിക്ക് ടൺ) എന്നതിൽ നിന്ന് ജൂൺ 20ൽ 88 ശതമാനം (11.8 ദശലക്ഷം മെട്രിക്ക് ടൺ) എന്ന നിലയിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.