കൊച്ചി: കൊവിഡ് -19 വ്യാപനത്തെത്തുടർന്ന് അടച്ചുപൂട്ടിയ പനമ്പള്ളി നഗർ,ഗിരിനഗർ ഡിവിഷനുകളിലെ താമസക്കാർക്ക് സർവീസ് ചാർജുകൾ ഈടാക്കാതെ അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നതിനായി ബി.ഡി.ജെ.എസ് കടവന്ത്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് കെ .എസ് .വിജയൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ അവശ്യവസ്തുക്കളും വീടുകളിൽ എത്തിക്കുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു. ഫോൺ: 9447683033.